നിരവധി അവസരങ്ങൾ പിസി ചാക്കോയ്ക്ക് നൽകിയതാണ്; രാജി മികച്ച തീരുമാനമല്ല: ഹൈബി ഈഡൻ
പി സി ചാക്കോ കോൺഗ്രസിന്റെ മുതൽകൂട്ടായിരുന്നുവെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നിരവധി അവസരങ്ങൾ നൽകിയിരുന്നതാണ്. പാർട്ടി വിടാനുള്ള തീരുമാനം മികച്ചതായി തോന്നുന്നില്ലെന്നും ഹൈബി പറഞ്ഞു
കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു പിസി ചാക്കോ. നിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ലെന്നും ഹൈബി വ്യക്തമാക്കി.