ഛത്തീസ്ഗഢിൽ വാഹനാപകടം; കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു, 15 പേർക്ക് പരുക്ക്
ഛത്തീസ്ഗഢിലെ ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഭട്ടപാരയിലെ ബലോഡ ബസാറിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ് പൂരിലേക്ക് മാറ്റും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.