Monday, April 14, 2025
National

ജമ്മു കശ്മീരിലെ ബില്ലവാറിൽ വാഹനാപകടം; 5 മരണം, 15 പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

കൗഗിൽ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ 60 വയസ്സുള്ള സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബില്ലവാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *