പിടി തോമസിന് യാത്ര നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ രവിപുരം ശ്മശാനത്തിൽ
പി ടി തോമസ് എംഎൽഎക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ആയിരക്കണക്കിനാളുകളാണ് പി ടി തോമസിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. പിടി തോമസ് ആവശ്യപ്പെട്ടിരുന്നതുപോലെ മതചടങ്ങുകളൊക്കെ ഒവിവാക്കി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര
വൈകുന്നേരം അഞ്ച് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുദർശനം നീണ്ടുപോകുകയായിരുന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ വയനാട് എംപി രാഹുൽ ഗാന്ധി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കോൺഗ്രസിലെ എല്ലാ നേതാക്കളും രാവിലെ മുതൽ തന്നെ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.