മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു: 17 മരണം
മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. രാവിലെ 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു അപകടം. കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.
അപകടസമയത്ത് 35-40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 24 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.