മധ്യപ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; തൊഴിലാളികൾ കുടുങ്ങി
മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങി. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ഇതിൽ ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്
ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ റിപ്പോർട്ട് തേടിയിട്ടുണ്ട്