നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നുവീണ് അപകടം
കൊല്ലം ചവറയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് അപകടം. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കോൺക്രീറ്റിന് അടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
തട്ടിളക്കുന്നതിനിടെ തകർന്നുവീണ കോൺക്രീറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. പന്മന കോലം സ്വദേശി നിസാറാണ് കോൺക്രീറ്റിന് അടിയിൽ കുടുങ്ങിക്കിടക്കുന്നത്. അഗ്നിരക്ഷാസേനയുടേയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.