Monday, January 6, 2025
National

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ; അടുത്ത വർഷം പ്രവർത്തനമാരംഭിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ സജ്ജമാക്കുന്നു. 359 മീറ്റർ (ഏകദേശം 109 അടി) ഉയരമുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ സിഎൻഎൻ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്.

പതിറ്റാണ്ടുകളുടെ നിർമ്മാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽവേ പദ്ധതി തുടങ്ങിയവ ഇന്ത്യയിൽ സജ്ജമാക്കുന്നതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.

റെയിൽവേ പാലം സജ്ജമാക്കുന്നതോടെ ഇന്ത്യൻ റെയിൽവേ ശൃംഖലയ്ക്ക് കശ്മീർ താഴ്‌വരയിലേയ്‌ക്ക് പ്രവേശിക്കാനുള്ള പദ്ധതി കൂടിയാണ് നടപ്പിലാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ (10 അടിയിൽ കൂടുതൽ) ഉയരമാണ് ചെനാബ് റെയിൽവേ പാലം. 1,315 മീറ്റർ നീളമുള്ള (ഏകദേശം 4,314 അടി) പാലമാണ് സജ്ജമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *