മലപ്പുറത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പുലാമന്തോൾ കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്റെ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ആഴ്ചകൾക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ മുകളിലെ നിലയിലെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോൾ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ മുറിക്ക് പുറത്ത് ഇരിക്കുന്നത് കാണുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ കയറി നോക്കിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.