Tuesday, January 7, 2025
Kerala

നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ച കാളികാവ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കവിയുന്നതിനിടെ മരിച്ച മലപ്പുറം കാളികാവ് ചോക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച ഇർഷാദലി((29)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ദുബൈയിൽ വെച്ച് ഇർഷാദലിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *