അബ്ദുല്‍ റഹീമിന്റെ മോചനം, അക്കൗണ്ട് എടുത്ത് നൽകാനാവില്ല, തടസ്സം നീക്കും: വി മുരളീധരൻ
തിരുവനന്തപുരം: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പണം കൈമാറാനുള്ള അക്കൗണ്ട് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ എടുത്ത് നല്‍കാനാവില്ലെന്നും മോചന ദ്രവ്യം കൈമാറുന്നതിലെ സാങ്കേതിക തടസ്സം നീക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. പണം ഉടന്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.