വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിന് ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം; ആഗ്രഹിച്ച വാഹനം കൈമാറി മുഖ്യമന്തി
കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീം ഓഫീസിൽ വന്ന് കണ്ടിരുന്നു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം.
വേണ്ട നടപടികളെടുക്കാമെന്ന് അന്ന് ഉറപ്പുനൽകിയിരുന്നു എന്നാൽ ഇന്ന് റഹീമിന് വാഹനം കൈമാറാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർക്കാൻ നാമൊന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്
ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീം ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ഓഫീസിൽ വന്ന് കണ്ടിരുന്നു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. വേണ്ട നടപടികളെടുക്കാമെന്ന് അന്ന് ഉറപ്പുനൽകി. ഇന്ന് റഹീമിന് വാഹനം കൈമാറാൻ കഴിഞ്ഞു. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നാണ് വാഹനം വാങ്ങിയത്. വാഹനം കൈപ്പറ്റിയപ്പോഴുള്ള റഹീമിന്റെ ചിരി ഏറെ ഹൃദ്യമായിരുന്നു. കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർക്കാൻ നാമൊന്നിച്ചു നിൽക്കേണ്ടതുണ്ട്. റഹീമിന്റേത് പോലെയുള്ള അനേകം പുഞ്ചിരികൾ നമുക്ക് ചുറ്റും വിരിയട്ടെ….