Saturday, January 4, 2025
Kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ DGPക്ക് പരാതി നൽകി ഷാഫി പറമ്പിൽ

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.
കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ നിയമനടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *