അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം മാർഗനിർദേശം പുറത്തിറക്കി
കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ട. റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മാർഗനിർദേശം പുറത്തിറക്കിയത്.
12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് ശേഷം പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനും കേന്ദ്രം നിർദേശിക്കുന്നു. അവശ്യഘട്ടങ്ങളിൽ രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഹൈ റെസലൂഷൻ സിടി സ്‌കാൻ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.