Tuesday, January 7, 2025
National

പരിഷ്‌കരിച്ച പൗരത്വ രജിസ്റ്റർ നടപ്പാക്കും: അസമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും 30 ലക്ഷം കുടുംബങ്ങൾക്ക് 3000 രൂപ പ്രതിമാസം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്

പൗരത്വ നിയമഭേദഗതിയെ കുറിച്ച് പ്രകടന പത്രികയിൽ പറയുന്നില്ല. ബംഗാളിലെ പ്രകടന പത്രികയിൽ പൗരത്വ നിയമഭേദഗതി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. അസമിൽ ഇതേക്കുറിച്ച് പക്ഷേ മൗനം പാലിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *