യുപിയിൽ ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ്; 59 മണ്ഡലങ്ങളിലേക്കായി 621 സ്ഥാനാർഥികൾ
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം. പിലിഭിത്ത്, ലഖിംപൂർഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലക്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപൂർ ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
621 പേരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ 121 പേർ ഗുരുതരമായ ക്രിമിനൽ കേസുകളിലെ ആരോപണവിധേയർ കൂടിയാണ്. നാലാം ഘട്ടത്തിൽ കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 51 എണ്ണവും 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയതാണ്. എന്നാൽ ഇത്തവണ ബിജെപിക്ക് കടുത്ത എതിർപ്പാണ് മണ്ഡലങ്ങളിൽ നിന്ന് നേരിടുന്നത്. പ്രത്യേകിച്ച് ലഖിംപൂർഖേരി കൂട്ടക്കൊലപാതകവും കർഷക പ്രക്ഷോഭവുമൊക്കെ നടന്ന സാഹചര്യത്തിൽ