Sunday, April 13, 2025
National

ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ അക്രമസംഭവങ്ങൾ

 

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 5.6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. നദിയ, 24 നോർത്ത് പർഗാനസ് ജില്ലകളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

നാലാംഘട്ട വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് നാല് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 45 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1.3 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്

ഡാർജലിംഗ്, കലിംപോങ്, ജയ്പാൽഗുഡി, നദിയ, നോർത്ത് 24 പർഗാനസ്, ഈസ്റ്റ് ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഇന്ന് പ്രചാരണത്തിനായി ബംഗാളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *