രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8488 പേർക്ക് കൂടി കൊവിഡ്; 249 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,18,901 ആയി. 538 ദിവസത്തിനുള്ളിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. കഴിഞ്ഞ വർഷം മെയ് മാസത്തിനുശേഷം റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 249 പേർ മരിച്ചു. അതോടെ രാജ്യത്തെ ആകെ മരണം 4,65,911 ആയി. നിലവിൽ 1,18,443 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 45 ദിവസമായി രോഗബാധ 20,000 കടന്നിട്ടില്ല. കഴിഞ്ഞ 148 ദിവസമായി രോഗബാധ 50,000ത്തിനു താഴെ നിൽക്കുകയാണ്. രാജ്യത്ത് ഇതുവരെ 116 കോടി ഡോസ് കൊവിഡ് വാക്സിനാണ് നൽകിയത്.