ഹലാൽ വിവാദം മതമൈത്രി തകർക്കാനുള്ള നീക്കം; കേരളത്തിൽ വിലപ്പോകില്ലെന്ന് കോടിയേരി
ഹലാൽ വിവാദം കേരളത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇത് കേരളത്തിൽ വിലപ്പോകില്ല. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആർ എസ് എസിന്റെ നീക്കം. ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു
കേരളീയ സമൂഹത്തിലെ മതമൈത്രി തകർക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതിയുണ്ടെങ്കിലും കേരളം അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്ന സംസ്ഥാനമാണ്. ഇത് തകർക്കാനുള്ള നീക്കത്തെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.