24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,454 പേര്‍ക്ക് കൂടി കൊവിഡ്; 160 മരണം
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,454 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തേതിനേക്കാള്‍ 26.2 ശതമാനം കൂടുതലാണ്. ഇതോടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള കൊവിഡ് കോസുകള്‍ 3,41,27,450 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 160 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,52,811 ആയി ഉയര്‍ന്നു. ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ 100 കോടി കടന്നു. 277 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചത്. ഇതോടെ വാക്സിനേഷനില്‍ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. ഈ നേട്ടം കൈവരിച്ചതിന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റില്‍ രാജ്യത്തെ അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുള്ള നേതൃത്വത്തിന്റെ ഫലമാണിതെന്നും പറഞ്ഞു.