ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണം; പ്രധാനമന്ത്രി
ന്യൂഡൽഹി:സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാവീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അമൃത് മഹോത്സവം എന്ന പേരിലാണ് 75ാം വാര്‍ഷികം രാഷ്ട്രം ആഘോഷിക്കുന്നത്.
ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍ പതാക ഉയര്‍ത്തണം. ഇത് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ യഥാര്‍ഥമക്കളാണെന്ന് തെളിയിക്കാന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അസമിലെ എല്ലാവീടുകളിലും രണ്ട് ദിവസം ദേശീയ പതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബിശ്വയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആരാണ് ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്?. ജനങ്ങളോട് രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അമൃതോത്സവത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. രാജ്യത്തെ 20 കോടി വീടുകളില്‍ സൗജന്യമായി ദേശീയ പതാകവിതരണം ചെയ്യുന്നതുള്‍പ്പടെ ഈ പരിപാടികളില്‍ ഉള്‍പ്പെടുന്നു.