Saturday, October 19, 2024
National

ലഡാക്കിലെ 17000 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി ഐടിബിപി: പാങ്കോംഗ് തീരത്തും ത്രിവര്‍ണ പതാക

ലഡാക്കിലെ 17000 അടി ഉയരത്തില്‍ ഉള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി സൈനികര്‍. ഐടിബിപി സൈനികരാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. 14000 അടി ഉയരത്തില്‍ ഉള്ള ഇന്ത്യ ചൈന അതിര്‍ത്തി കൂടി ആയ പാങ്കോങ് തടാകക്കരയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും ആയി നില്‍ക്കുന്ന സൈനികരുടെ ദൃശ്യങ്ങളും വൈറലായി.

രാ​ജ്യ​ത്തി​ന്‍റെ 74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര​മോ​ദി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ 7.30നാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ൽ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്.ഇ​തി​നു ശേ​ഷം അ​ദ്ദേ​ഹം സൈ​ന്യം ന​ൽ​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും സ്വീ​ക​രി​ച്ചു.

മേ​ജ​ർ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ൽ​കി​യ​ത്.

Leave a Reply

Your email address will not be published.