ലതാ മങ്കേഷ്‌കറുടെ വേർപാട്: രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം, ദേശീയ പതാക പകുതി താഴ്ത്തും
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം. ഗായികയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ദേശീയ പതാക പകുതി താഴ്ത്തും. കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ലതാ മങ്കേഷ്‌കറുടെ മരണത്തിൽ അനുശോചിച്ചു. അതീതമായ മനോവേദനയിലാണ് താനെന്നും ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കിവെച്ചാണ് ലതാ മങ്കേഷ്‌കർ വിട വാങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു