Tuesday, January 7, 2025
National

എഐ ക്യാമറകളുമായി ദില്ലി സര്‍ക്കാരും മലിനീകരണ നിയന്ത്രണം മാത്രമല്ല, ഈ ക്യാമറകൾ മറ്റ് കുറ്റകൃത്യങ്ങളും കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾ പരിശോധിക്കുന്നതിനായി ദില്ലി ഗതാഗത വകുപ്പ് ദേശീയ തലസ്ഥാനത്തിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

മലിനീകരണ നിയന്ത്രണം മാത്രമല്ല, ഈ ക്യാമറകൾ മറ്റ് കുറ്റകൃത്യങ്ങളും കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമറകള്‍ നമ്പർ പ്ലേറ്റുകൾ വായിക്കും, സിസ്റ്റം വാഹനത്തിന്റെ ഉടമയെ തിരിച്ചറിയുകയും മറ്റ് വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്യുമെന്നും വാഹനത്തിന് സാധുതയുള്ള പിയുസി സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് കണ്ടെത്തുമെന്നും ഇ-ചലാൻ ലഭിക്കും എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡാറ്റകൾ ഇ-ചലാൻ സംവിധാനവുമായി സംയോജിപ്പിക്കും. ഡൽഹി സർക്കാരിന് വേണ്ടി എംസിഡി ശേഖരിക്കുന്ന പാരിസ്ഥിതിക നഷ്ടപരിഹാര സെസുമായി ഇത് സംയോജിപ്പിക്കാനും പദ്ധതിയുണ്ട് . ഡൽഹിയിൽ പ്രവേശിക്കുന്ന വാണിജ്യ വാഹനങ്ങളിൽ നിന്നാണ് സെസ് ഈടാക്കുന്നത്.

ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ഇതു സംബന്ധിച്ച് ബുധനാഴ്ച യോഗം വിളിച്ചിരുന്നു. ഡൽഹിയിൽ ലെയ്ൻ എൻഫോഴ്സ്മെന്റ് ഉറപ്പാക്കാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിൽ, ഡൽഹി സർക്കാർ AI- പ്രാപ്തമാക്കിയ ക്യാമറകൾ പോലെയുള്ള സ്മാർട്ട് നടപടികൾ ഉപയോഗിക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തതായി ടൈംസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പദ്ധതി തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും വൃത്തങ്ങൾ അറിയിച്ചു. ബസുകളുടെ ലെയിൻ എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നതിനും ക്യാമറകൾ ഉപയോഗിക്കുമെന്നും ബസ് പാതകളിൽ വാഹനങ്ങൾ ഓടുന്നുണ്ടോ അല്ലെങ്കിൽ അവയിൽ പാർക്ക് ചെയ്യുന്നുണ്ടോ എന്ന് ക്യാമറകള്‍ കണ്ടെത്തുമെന്നും മറ്റ് കുറ്റകൃത്യങ്ങൾ കണ്ടെത്താനും അവ സഹായിക്കും എന്നും അധികൃതര്‍ പറയുന്നു.

ഒന്നര മാസത്തിനുള്ളിൽ ഈ പദ്ധതിക്കായി വകുപ്പ് ടെൻഡർ സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ടെൻഡർ രേഖ തയ്യാറാക്കുകയും വിശദാംശങ്ങൾ അന്തിമമാക്കുകയും ചെയ്യുന്നു. ദില്ലിയുടെയും എൻഡിഎംസിയുടെയും പ്രവേശന കവാടങ്ങളില്‍ ക്യാമറകൾ സ്ഥാപിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓരോ പാതയിലും രണ്ട് ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്ന് നമ്പർ പ്ലേറ്റുകൾ വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും, രണ്ടാമത്തേത് അമിതഭാരം കയറ്റുകയോ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ട്രാഫിക് ലംഘനങ്ങൾ പിടിച്ചെടുക്കും. ജിഎസ്ടി ഡിവിഷനിൽ നിന്ന് ഇ-വേ ബില്ലുകളുടെ വിശദാംശങ്ങൾ വകുപ്പ് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു . ക്യാമറകൾ വാഹനങ്ങളും അവയുടെ തരവും കണ്ടെത്തും, തുടർന്ന് സിസ്റ്റത്തിന് ഇ-വേ ബില്ലിന്റെ വിശദാംശങ്ങൾ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *