സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ അറസ്റ്റ് ചെയ്തു
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. ചെക്ക് കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്. ഇന്ന് രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് തവണയാണ് സരിതക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സോളാർ പാനൽ വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് കേസ്
42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് അബ്ദുൽ മജീദ് എന്നയാൾ ആരോപിച്ചത്.