Wednesday, April 16, 2025
National

‘ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നു’; പേര് മാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്ന് ഹിന്ദുസേന

രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന. ഡൽഹി എന്ന പേരുമാടി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന ലഫ്റ്റനൻ്റ് ഗവർണർക്ക് കത്തയച്ചു.

ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നു എന്ന് കത്തിൽ പറയുന്നു. ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്കയച്ച കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *