Saturday, January 11, 2025
National

ലക്നൗവിന്റെ പേര് ‘ലഖൻപൂർ’ അഥവാ ‘ലക്ഷ്മൺപൂർ’ എന്ന് മാറ്റണം; ആവശ്യവുമായി യു.പി എംപി

ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേര് മാറ്റം വീണ്ടും ചർച്ചയാക്കി ബി.ജെ.പി. ലക്‌നൗവിന്റെ പേര് ‘ലഖൻപൂർ അല്ലെങ്കിൽ ലക്ഷ്മൺപൂർ’ എന്നാക്കണമെന്ന് ബി.ജെ.പി എംപി സംഗം ലാൽ ഗുപ്ത ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്കി.

നവാബ് അസഫ്-ഉദ്-ദൗലയാണ് ലക്‌നൗ എന്ന് നഗരത്തെ പുനർ നാമകരണം ചെയ്തതെന്നും ഇത് തിരുത്തണം എന്നുമാണ് കത്തിലെ ആവശ്യം. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ നടപടി അനിവാര്യമാണെന്നും ലാൽ ഗുപ്ത പറഞ്ഞു.

സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ചരിത്രത്തെ സംയോജിപ്പിക്കുന്നതിനും ലക്‌നൗവിന്റെ പേര് ലഖൻപൂർ എന്നോ അമൃത്കാലിലെ ലക്ഷ്മൺപൂർ എന്നോ മാറ്റണമെന്ന് ആവശ്യപ്പെട്ട ട്വീറ്റും എംപി ഗുപ്ത പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *