Saturday, January 4, 2025
Kerala

തൃശ്ശൂരിൽ റബർ തോട്ടത്തിൽ തടിച്ചുകൂടി നാൽപതിലേറെ ആനകൾ; കാട് കയറ്റാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂർ പാലപ്പിള്ളിയിൽ കാടിറങ്ങി വന്ന കാട്ടാനകൾ പരിഭ്രാന്തി പടർത്തി. നാൽപതോളം ആനകളാണ് പുലർച്ചെ റബർ എസ്റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും ഇവരെ കാടുകയറ്റാനുളള ശ്രമം പരാജയപ്പെട്ടു

ആനകൾ റബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. പുലർച്ചെ ടാപ്പിംഗ് പണിക്കിറങ്ങിയ തൊഴിലാളികൾ തലനാരിഴക്കാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അതേസമയം ഭയക്കേണ്ട കാര്യമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണയായി പതിനഞ്ചോ ഇരുപതോ ആനകൾ അടങ്ങുന്ന സംഘമാണ് കാടിറങ്ങാറുള്ളതെന്നും ഇവർ കുറേ നേരം തമ്പടിക്കാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *