ഉന്നാവിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥി; പ്രഖ്യാപിച്ചത് പ്രിയങ്ക ഗാന്ധി
യുപി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. പട്ടികയിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഉന്നാവിലെ സ്ഥാനാർഥിയാണ്. ഉന്നാവിൽ കുൽദീപ് സിംഗ് സെംഗാർ എന്ന ബിജെപി എംഎൽഎ ബലാത്സംഗത്തിന് ഇരയാക്കിയ പെൺകുട്ടികളുടെ അമ്മയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി
125 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. സ്ഥാനാർഥികളിൽ 50 പേരും സ്ത്രീകളാണ്. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. 125 പേരിൽ 80 ശതമാനവും പുതുമുഖങ്ങളുമാണ്. ചരിത്രപരമായ തീരുമാനത്തിലൂടെ പുതിയ രാഷ്ട്രീയത്തിനാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു