Sunday, January 5, 2025
Kerala

മുഖ്യമന്ത്രിക്ക് ശ്രദ്ധ വിദേശത്തെ സ്വർണത്തിൽ; കോൺഗ്രസിന് ജനങ്ങളാണ് സ്വർണം: പ്രിയങ്ക ഗാന്ധി

കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്ന് പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പ്രിയങ്ക പറഞ്ഞു

രാജ്യം കോർപറേറ്റുകൾക്ക് വിൽക്കുന്ന മോദിയുടെ അതേനിലപാടാണ് കേരള സർക്കാരിന്. 50 ശതമാനത്തിലധികം യുവജനങ്ങൾ അടങ്ങിയതാണ് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ മനസ്സിലാക്കിയുള്ളതാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

ആഴക്കടൽ തീറെഴുതി കൊടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധ. കോർപറേറ്റ് മാനിഫെസ്റ്റോയിലാണ് സർക്കാരിന്റെ വിധേയത്വം. മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. ഒന്ന് സിപിഎമ്മിന്റെ അക്രമത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയം. രണ്ടാമത്തേത് വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത് കേരളത്തിന്റെ ഭാവിയിൽ വ്യക്തമായ കാഴ്ചപ്പാടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയം എന്നും പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *