24 മണിക്കൂറിനിടെ 3.37 ലക്ഷം പേർക്ക് കൂടി കൊവിഡ്; 488 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിന് മുകളിലെത്തുന്നത്. 488 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു
നിലവിൽ 21,13,365 പേരാണ് ചികിത്സയിൽ തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 94,540 കേസുകളുടെ വർധനവാണുണ്ടായിരിക്കുന്നത്.
2,42,676 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.31 ശതമാനമാണ്. അതേസമയം രാജ്യത്ത് ഇതിനോടകം 10,050 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.