മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
മുംബൈയിൽ തദ്ദേവ് ഏരിയയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപത്തെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കമല സൊസൈറ്റിയുടെ 20 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പേർ അപകടത്തിൽ മരിക്കും. 15 പേർക്ക് പൊള്ളലേറ്റു
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ശനിയാവ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.