Sunday, January 5, 2025
National

20 പാക് യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു

പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. നിരന്തരം ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് ചാനലും വാർത്താ വെബ് സൈറ്റും നിരോധിച്ചത്

കാശ്മീർ വിഷയം, ഇന്ത്യൻ ആർമി, ന്യൂനപക്ഷ സമൂഹം, രാമക്ഷേത്ര നിർമാണം, കൂനൂരിലെ ഹെലികോപ്റ്റർ അപകടം എന്നിവയെ കുറിച്ച് തെറ്റിദ്ധാരണ പടർത്തുന്ന കാര്യങ്ങൾ ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നു. നയാ പാക്കിസ്ഥാൻ ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *