Friday, April 11, 2025
National

തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സർക്കാർ ഹാക്ക് ചെയ്തു: പ്രിയങ്ക ഗാന്ധി

 

തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എൻഫോഴ്‌സ്‌മെന്റ്, ഇൻകംടാക്‌സ് റെയ്ഡുകളെ കുറിച്ചും ഫോൺ ചോർത്തലിനെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്തു. അവർക്ക് വേറെ പണിയൊന്നുമില്ലേ എന്നും പ്രിയങ്ക ചോദിച്ചു

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം യുപി സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുകയും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയുമാണെന്നായിരുന്നു അഖിലേ് ആരോപിച്ചത്. ചില റെക്കോർഡുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാത് തന്നെ കേൾക്കാറുണ്ടെന്നും അഖിലേഷ് ആരോപിച്ചിരുന്നു. എന്നാൽ അഖിലേഷ് മുമ്പ് ചെയ്ത കാര്യമാണ് ഇപ്പോൾ ആരോപിക്കുന്നത് എന്നായിരുന്നു യോഗിയുടെ മറുപടി.
 

Leave a Reply

Your email address will not be published. Required fields are marked *