കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത. കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവൻ മാർച്ചിന് പദ്ധതിയിട്ടിരുന്നു. ഇതിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു
പിന്നാലെ പ്ലക്കാർഡുകളുമേന്തി പ്രവർത്തകർ മുദ്രവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയതോടെ പോലീസ് തടഞ്ഞു. തുടർന്നാണ് പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു
പ്രിയങ്കയെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയെങ്കിലും പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെയും പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുനീക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും സർക്കാർ ജനങ്ങളുടെ ശബ്ദം കേൾക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് ടി എൻ പ്രതാപൻ തുടങ്ങിയ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.