Saturday, January 4, 2025
National

കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് പ്രിയങ്ക ഗാന്ധി

 

കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരെ രാജ്യദ്രോഹികളെന്ന് വിളിച്ചും അവരെ അറസ്റ്റ് ചെയ്തും നീക്കിയ നിങ്ങൾ തെരഞ്ഞെടുപ്പിലെ തോൽവി മുന്നിൽ കണ്ടാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്ന് പ്രിയങ്ക ഫേസ്ബുക്കിലൂടെ പറഞ്ഞു

മന്ത്രി പുത്രൻ വാഹനമോടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയത് മോദി സർക്കാർ കാര്യമായെടുത്തില്ല. അതുകൊണ്ട് തന്നെ കാർഷിക ബില്ലുകൾ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യവും മാറി കൊണ്ടിരിക്കുന്ന മനോഭാവവും വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു.

തെരഞ്ഞെടുപ്പിൽ തോൽവി കാണാൻ തുടങ്ങിയപ്പോൾ സത്യം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി. ഈ രാജ്യം കർഷകരാൽ നിർമിച്ചതാണ്. ഈ രാജ്യം കർഷകരുടേതാണ്. ഈ രാജ്യത്തിന്റെ യഥാർഥ സംരക്ഷകർ കർഷകരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *