സെപ്‌റ്റിക് ടാങ്കിലിറങ്ങിയ 3 തൊഴിലാളികൾ മരിച്ചു
ചെന്നൈ:തമിഴ്നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 3 തൊഴിലാളികൾ മരിച്ചു. ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപത്തൂരിലെ റിസോർട്ടിലാണ് സംഭവം.ശരിയായ സുരക്ഷാ മുൻകരുതൽ ഇല്ലാതെ തൊഴിലാളികൾ ടാങ്കിലേക്ക് ഇറങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയിൽ പ്രതിവർഷം നൂറുകണക്കിന് ആളുകളുടെ ജീവനാണ് ഇത്തരത്തിൽ പൊലിയുന്നത്.