ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒരാളെ പിടികൂടി. മുഗൾ റോഡിലെ പോഷാന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്
നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരർ ഷോപിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെത്തിയ ഭീകരരെയാണ് വധിച്ചതെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.