വായ്പ കിട്ടിയ നാല് ലക്ഷം രൂപയുമായി വീട്ടമ്മ കാമുകന്റെ കൂടെ മുങ്ങി; ഇരുവരും കോഴിക്കോട് നിന്ന് പിടിയിൽ
പയ്യന്നൂർ കോറോത്ത് നിന്ന് കാണാതായ 34കാരിയായ വീട്ടമ്മയെയും കാമുകനെയും പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂൽ സ്വദേശി ഹാരിസിനൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 26 മുതലാണ് യുവതിയെ കാണാതായത്. ഇതിൽ പയ്യന്നൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു
കസബ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത നാല് ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി തന്റെ കുട്ടിയെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.