Tuesday, January 7, 2025
National

യുഎൻ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം; നേതൃത്വം നൽകി പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഎൻ ആസ്ഥാനത്ത് ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്.

ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂയോർക് മേയറും യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തെത്തിയത്.

യോഗാ ദിനാഘോഷത്തിനായി യുഎൻ ആസ്ഥാനത്തെത്തിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒൻപത് വർഷം മുൻപ് താൻ ഈ നിർദേശം ആദ്യമായി മുന്നോട്ട് വെച്ച ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചു. 2020 ൽ താൻ യുഎന്നിന്റെ ആസ്ഥാനത്ത് പുതിയ മെമോറിയൽ സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടു, അതും യാഥാർത്ഥ്യമായെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *