Wednesday, January 1, 2025
National

ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡിഎംകെ; പാര്‍ട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടി ഒപിഎസ്-ഇ.പി.എസ് പക്ഷം

ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡിഎംകെ. ചെന്നൈ വാനഗരത്ത് ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടപ്പാടി പളനിസാമിയെ താല്കാലിക ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ഒ. പനീര്‍സല്‍വം നല്‍കിയ ഹര്‍ജി മദ്രാസ് ഹെക്കോടതി തള്ളിയത്തോടെയാണ് അണ്ണാ ഡിഎംകെ യുടെ പ്രഖ്യാപനം. ഒ പനീര്‍ ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി ആസ്ഥാനത്ത് ഒപിഎസ് – ഇ.പി.എസ് പക്ഷം തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

അണ്ണാ ഡിഎംകെയില്‍ ഇനി എടപ്പാടി പളനി സാമിയുടെ യുഗമാണ്. ജയലളിതയുടെ മരണശേഷം നേതൃത്വ പദവിയെ ചൊല്ലി ചേരി പോര് രൂക്ഷമായ അണ്ണാഡിഎംകെയില്‍ പാര്‍ട്ടിയുടെ അധികാരം ഒടുവില്‍ എടപ്പാടി പളനി സാമിയില്‍ എത്തി. ഒപിഎസിനെ വെട്ടി നിരത്തി ഏക നേതൃത്വം എന്ന വാദമുയര്‍ത്തിയ എടപ്പാടിക്ക് പളനി സാമിയുടെ നിയമനടപടികള്‍ തടസ്സമായിരുന്നു.

ഹൈക്കോടതി വിധി സുപ്രിംകോടതി തടഞ്ഞതോടെയാണ് ഇന്ന് ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചത്. യോഗം നിയമപരമല്ലെന്ന ഒ. പനീര്‍സെല്‍വം വിഭാഗത്തിന്റെ ഹര്‍ജി രാവിലെ മദ്രാസ് ഹൈ ക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്തോടെയാണ് ഏക നേതൃത്വ പദവിക്ക് അംഗീകാരം നല്‍കി പളനിസാമിയെ ഇടക്കാല അധ്യക്ഷനായി തിരഞ്ഞെടുത്തത്. നാലുമാസത്തിനുശേഷം പുതിയ ജനറല്‍ സെക്രട്ടറി, ജോയിന്റ ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുക്കും.

ജനറല്‍ കൗണ്‍സില്‍ യോഗം 16 പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പാര്‍ട്ടിയില്‍ അധികാരം പിടിച്ചെടുത്ത പളനിസ്വാമി ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഒ പനീര്‍സെല്‍വത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഇതിനിടെ റോയ് പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ഒ പനീര്‍സെല്‍വം പാര്‍ട്ടിസ്ഥാനത്ത് കുത്തിയിരുന്നു. ഒ. പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്‌നിക്കിരയാക്കി. ഒ പി എസ് അനുകൂലികള്‍ വാഹനങ്ങള്‍ തല്ലി തകര്‍ത്തു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോയ്‌പേട്ടയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *