സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വന്‍ അഗ്‌നിബാധ; തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
പൂനെ: രാജ്യത്തെ പ്രധാന കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പൂനെയിലെ ഈ ഫാക്ടറിയില്‍നിന്നാണ്.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിബാധയില്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം. നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. അഗ്‌നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.