ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
അന്തരിച്ച മുതിർന്ന നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പൊതുദർശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കാൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. ജീവിതകാലമത്രയും കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി.
ജയരാജിന്റെ ദേശാടനത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. 76 വയസ്സായിരുന്നു അപ്പോൾ. പിന്നീട് തമിഴിൽ കമൽഹാസൻ, രജനികാന്ത് എന്നീ സൂപ്പർ താരങ്ങളൂടെ കൂടെയും അഭിനയിച്ചിട്ടുണ്ട്.