മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ; പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ബാന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്‌നിബാധില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ബന്ദാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അകത്തുണ്ടായിരുന്ന ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചതായി സിവില്‍ സര്‍ജനായ പ്രമേദ് ഖണ്ടേറ്റ് വ്യക്തമാക്കി.