വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ടും അപേക്ഷ നൽകി
ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. കഴിഞ്ഞ ദിവസം അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറും തങ്ങളുടെ കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിരുന്നു
വാക്‌സിൻ അനുമതിക്കായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സെറം. കൊവിഷീൽഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് അപേക്ഷ നൽകിയിരിക്കുന്നത്
ആസ്ട്രനെക മരുന്ന് കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്‌സിൻ വികസിപ്പിച്ചത്.