ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു; മരണം 5.71 ലക്ഷം
ലോകത്ത് കോവിഡ് 19 ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള യുഎസില്‍ ഇതുവരെ 33,61,042 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,35,582 പേര്‍ യുഎസില്‍ മരിച്ചിട്ടുണ്ട്. 18,84,967 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചു.
അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനം വര്‍ധിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 34,79,483 ആയി. 1,38,247 പേരാണ് ഇതുവരെ മരിച്ചത്.