“എല്ലാ ബൂത്തിലും ബിജെപി വിജയിക്കുമെന്ന് ഉറപ്പാക്കുക”: ഗുജറാത്ത് വോട്ടർമാരോട് പ്രധാനമന്ത്രി
ഗുജറാത്തിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും ബിജെപി വിജയിക്കുമെന്ന് ഉറപ്പുവരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളിംഗ് ദിവസം വൻതോതിൽ എത്തിച്ചേരാനും മുൻകാല റെക്കോർഡുകളെല്ലാം തകർക്കാനും പ്രധാനമന്ത്രി പറഞ്ഞു. പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെയുള്ള ഓരോ ബൂത്തും ബിജെപി വിജയിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്കായി ചെയ്യുമോ? ഇത്തവണ എല്ലാ പോളിംഗ് ബൂത്തുകളിലും വിജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് നേടാൻ നിങ്ങൾ എന്നെ സഹായിച്ചാൽ, ഈ നാല് ബിജെപി സ്ഥാനാർത്ഥികളും സ്വയം നിയമസഭയിലെത്തും – മോദി പറഞ്ഞു.
ഗുജറാത്തിലെ ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനും ബാക്കിയുള്ള 93 സീറ്റുകളിൽ ഡിസംബർ 5 നും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.