നേമത്ത് ഇത്തവണ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർഥി വി ശിവൻകുട്ടി. 2016ൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണം യുഡിഎഫ്-ബിജെപി വോട്ടുകച്ചവടമാണ്. ഇക്കുറി സമുന്നതരായ നേതാക്കൾ മത്സര രംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. യുഡിഎഫ് ആരെ സ്ഥാനാർഥിയാക്കിയാലും എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.