കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു; പ്രിയങ്ക ഗാന്ധിയും ശശി തരൂരും കെസി വേണുഗോപാലും സമിതിയിൽ
39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, കെസി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. 39 അംഗ സമിതിയിയെയാണ് പ്രഖ്യാപിച്ചത്. സ്ഥിരം ക്ഷണിതാക്കളായി 13 പേരാണുള്ളത്. കനയ്യ കുമാർ, മനീഷ് തിവാരി, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് സ്ഥിരം ക്ഷണിതാക്കൾ. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രത്യേക ക്ഷണിതാവാണ്. എകെ ആന്റണിയെ സമിതിയിൽ നിലനിർത്തി.