Saturday, January 4, 2025
National

‘ഹിന്ദു വിരുദ്ധ കോൺഗ്രസ് വേഗം സുഖം പ്രാപിക്കട്ടെ’; ഗീത പ്രസ് വിവാദത്തിൽ ജയറാം രമേശിന് മറുപടിയുമായി ബിജെപി

ഗീത പ്രസുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ക്യാബിനറ്റ് മന്ത്രിയും ബിജെപി ദേശീയ വക്താവുമായ ഷാനവാസ് ഹുസൈൻ. ഹിന്ദു വിരുദ്ധ കോൺഗ്രസ്‌ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വീറ്റ്. ഭഗവദ് ഗീതയുടെ പകർപ്പ് ജയറാം രമേശിന് അയച്ചു നൽകിയതായും ഷാനവാസ് ഹുസൈൻ.

ഹിന്ദുപുരാണ പുസ്തക പ്രസാധനകരായ ഗോരഖ്പുരിലെ ഗീത പ്രസിനെയാണു കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇക്കുറി ഗാന്ധി സമാധാന പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. അഹിംസയിലൂടെയും മറ്റ് ഗാന്ധിയൻ രീതികളിലൂടെയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിവർത്തനത്തിന് സംഘടന നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് തീരുമാനത്തെ ചോദ്യം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയത്.

പുരസ്കാരം സവർക്കർക്കോ ഗോഡ്സെയ്ക്കോ നൽകുന്നതിനു തുല്യമാണ് നടപടിയെന്നും ഇതു പരിഹാസ്യമാണെന്നും അദ്ദേഹം വിമർശിച്ചു. മഹാത്മാഗാന്ധിയുമായി പ്രസാധകർക്കുണ്ടായിരുന്ന കലുഷിതമായ ബന്ധത്തെക്കുറിച്ചു 2015 ൽ പുറത്തിറങ്ങിയ അക്ഷയ മുകുളിന്റെ പുസ്കത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *